നെടുമ്പാശേരിയിൽ ഹോട്ടലിന് തീപിടിച്ചു; കെട്ടിടം പൂർണമായി കത്തിനശിച്ചു


ഷീബ വിജയൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള അത്താണിയിലെ ഗ്രാന്റ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 11.30 ഓടെയുണ്ടായ അപകടത്തിൽ ഹോട്ടലിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. ഹോട്ടലിനോട് ചേർന്നുപ്രവർത്തിച്ചിരുന്ന ചായക്കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവം നടക്കുമ്പോൾ ഹോട്ടലിൽ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അവിടെയുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. അങ്കമാലിയിൽ നിന്നും ആലുവയിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഹോട്ടലിൽ നിന്ന് പുക ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

മുൻകരുതലെന്ന നിലയിൽ സമീപത്തെ കടകളിൽ നിന്നും ആളുകളെ പൂർണമായി ഒഴിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

article-image

fdfsdfsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed