അർജന്റീന ടീം കേരളത്തിലേക്ക്: മെസിയുടെ പേരിൽ 22 കോടിയുടെ തട്ടിപ്പ്; മൂന്ന് ഉദ്യോഗസ്ഥർ കുടുങ്ങി!
ഷീബ വിജയൻ
തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ നികുതി വെട്ടിപ്പ് ആരോപണത്തിൽ നടപടി സ്വീകരിച്ചു. കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലെ ഇന്റുലിജൻസ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ ചാർജ് മെമ്മോ നൽകി. അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സ്പോൺസർമാരിൽ നിന്ന് കൈമാറിയ തുകയ്ക്ക് ആവശ്യമായ നികുതി ഈടാക്കിയില്ലെന്നായിരുന്നു പ്രധാന കണ്ടെത്തൽ.
ഏകദേശം 22 കോടി രൂപ നികുതിയായി അടയ്ക്കേണ്ടതുണ്ടായിരുന്നുവെന്നാണ് ജിഎസ്ടി വകുപ്പിന്‍റെ കണക്കുകൂട്ടൽ. എൽഡിഎഫ് സർക്കാരിന്‍റെ കാലത്തുതന്നെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നെങ്കിലും നികുതി ഈടാക്കുന്നതിനായി കർശന നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. നികുതി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്.
ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടിയുടെ ഭാഗമായാണ് ചാർജ് മെമ്മോ നൽകിയത്.
ersdsffdsdsd

