കരിപ്പൂരിൽ കസ്റ്റംസ് കണ്ണടച്ചോ? 'പിടി വീഴില്ലെന്ന് സ്വർണം തന്നവർ ഉറപ്പുനൽകി'; കസ്റ്റംസിനെതിരെ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി


ഷീബ വിജയൻ

കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിയുടെ ഗുരുതര ആരോപണം. മലപ്പുറം കുഴിമണ്ണ സ്വദേശിയായ അസ്‍ലമാണ് പൊലീസിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്. വിമാനത്താവളത്തിനുള്ളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി എല്ലാം മുൻകൂട്ടി 'സെറ്റ്' ചെയ്തിട്ടുണ്ടെന്നാണ് തനിക്ക് സ്വർണം തന്നുവിട്ടവർ പറഞ്ഞിരുന്നതെന്ന് അസ്‌ലം വെളിപ്പെടുത്തി. കസ്റ്റംസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പരിശോധനയോ പിടിയോ വീഴില്ലെന്ന് അവർ തനിക്ക് ഉറപ്പുനൽകിയിരുന്നതായും അസ്‌ലം പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ അസ്‌ലമിനെ മലപ്പുറം എസ്പിക്ക് കീഴിലുള്ള പ്രത്യേക പൊലീസ് സ്ക്വാഡ് (എൽഡിടിഎഫ്) തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ഒരു കിലോയിലധികം സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനുപിന്നാലെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കസ്റ്റംസ് സംവിധാനങ്ങളെ സംശയത്തിലാക്കുന്ന തരത്തിലുള്ള ഈ നിർണ്ണായക മൊഴി പുറത്തുവന്നത്.

article-image

sddsadfsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed