ഇന്ധനവില വർധന: ഡീസൽ സബ്‌സിഡി വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ
ഷീബ വിജയൻ
ഇന്ധനവില വർധനവിനെ തുടർന്നുണ്ടാകുന്ന കനത്ത നഷ്ടം കാരണം അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. ഇത് സമരമല്ലെന്നും ഗതികേടുകൊണ്ട് സർവീസ് നിർത്തുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു. യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യമില്ലെന്നും പകരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്‌സിഡി നിരക്കിൽ ഡീസൽ നൽകാൻ തയാറാകണമെന്നുമാണ് ഇവരുടെ ആവശ്യം.
asdsadsads

