അശ്ലീലവും അസഭ്യവും പറഞ്ഞു; ടിനി ടോമിനെതിരെ നടി നീനാ കുറുപ്പ് പരാതി നൽകി
ഷീബ വിജയൻ
'അമ്മ' സംഘടനയുടെ കുടുംബസംഗമത്തിനിടെ നടൻ ടിനി ടോം പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്ന് കാണിച്ച് നടി നീനാ കുറുപ്പ് സംഘടനയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. നടി അൻസിബ ഹസ്സൻ സംഘടനയിൽ നിന്ന് രാജിവെക്കുകയും ടിനി ടോമിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് നീന കുറുപ്പിന്റെ പരാതിയും പുറത്തുവന്നിരിക്കുന്നത്. എന്നാൽ അൻസിബയുടെ പരാതിയിൽ പ്രത്യേക സമിതി അന്വേഷണം നടത്തില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ വ്യക്തമാക്കിയിട്ടുണ്ട്.
adqsweaqswwaqse

