ബിജെപിയിൽ നിന്ന് ചിലർ പണം പറ്റി :നേമം തോൽവിയെച്ചൊല്ലി സിപിഎമ്മിൽ തർക്കം
ഷീബ വിജയൻ
നിയമസഭാ തിരഞ്ഞെടുപ്പിലെ നേമം മണ്ഡലത്തിലെ തോൽവി ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിൽ വൻ ചേരിപ്പോര്. ബി.ജെ.പിയിൽ നിന്ന് ചിലർ പണം പറ്റിയതാണ് എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടിയുടെ തോൽവിക്ക് കാരണമായതെന്ന് ഒരു വിഭാഗം ആരോപിച്ചു. എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണ് ഇവിടെ വിജയിച്ചത്. ആരോപണം തെളിയിക്കാൻ തയാറാണെന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ, അടിസ്ഥാനരഹിതമായ ഇത്തരം കാര്യങ്ങൾ പാർട്ടിയെ തളർത്തുമെന്ന് മറുവിഭാഗം വ്യക്തമാക്കി.
adwsdsads

