ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി
ഷീബ വിജയൻ
ബക്രീദ് പ്രമാണിച്ച് കേരളത്തിൽ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. കലണ്ടർ പ്രകാരം നേരത്തെ നിശ്ചയിച്ചിരുന്ന ജൂൺ 27ലെ അവധിക്ക് പുറമേ, മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ആഘോഷം മാറിയ സാഹചര്യത്തിൽ 28-ാം തീയതിയും കൂടി അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ട് ദിവസം തുടർച്ചയായ അവധി ലഭിക്കും.
qwedeqwweq

