നവകേരള യാത്രയിലെ "രക്ഷാപ്രവർത്തനം': ഗൺമാൻ അടക്കം അഞ്ച് പേര്‍ പ്രതികൾ
ഷീബ വിജയൻ
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക പോലീസ് തടഞ്ഞുവെച്ചിട്ടും ഇവർ യൂത്ത് കോൺഗ്രസുകാരുടെ തലയ്ക്കടിച്ചെന്നും ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളായ അഞ്ച് പോലീസുകാർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനുള്ള ശുപാർശ ഉടൻ തന്നെ ഡി.ജി.പിക്ക് കൈമാറും. അതേസമയം, പ്രതികളെ രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാർ നേരിട്ട് ഇടപെട്ടതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എസ്.ഐ.ടിക്ക് മൊഴി നൽകി. പോലീസുകാരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചതായും ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ട്.
asassad

