റഷ്യൻ സൈന്യത്തിൽ ചേർന്ന 49 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് കേന്ദ്ര സർക്കാർ
ഷീബ വിജയൻ
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യൻ സായുധ സേനയിൽ ചേർന്നിരുന്ന 49 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആകെ 217 ഇന്ത്യൻ പൗരന്മാരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നത്. ഇതിൽ 6 ഇന്ത്യക്കാരെ കാണാതായതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 23 പേരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലുകളെത്തുടർന്ന് റഷ്യൻ സൈന്യവുമായി കരാറിലേർപ്പെട്ടിരുന്ന 139 ഇന്ത്യക്കാരെ ഇതിനകം മോചിപ്പിച്ചു കഴിഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമായി 21 പേരുടെ ബന്ധുക്കളുടെ ഡി.എൻ.എ റിപ്പോർട്ടുകൾ റഷ്യൻ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. വലിയ ശമ്പളവും ബോണസും വാഗ്ദാനം ചെയ്താണ് ഇന്ത്യൻ യുവാക്കളെ റഷ്യൻ സൈന്യത്തിലേക്ക് ആകർഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
assadasasw

