ഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസുകാരി മകളും മരിച്ച നിലയിൽ
ഷീബ വിജയൻ
ഷാർജയിലെ താമസ കെട്ടിടത്തിൽ മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയകാവ് സ്വദേശിനി ആർഷ (35), മകൾ റൂഹിയ എന്നിവരാണ് മരിച്ചത്. ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിൽ ബുധനാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഇവിടെ താമസിച്ചുവരികയായിരുന്നു ആർഷ. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്ന ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിക്കുന്നത്. സംഭവത്തിൽ ഷാർജ പോലീസ് ആത്മഹത്യ എന്ന നിലയിൽ കേസ് രജിസ്റ്റർ ചെയ്ത് പബ്ലിക് പ്രോസിക്യൂഷൻ വഴി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
adsadsdsa

