രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് ഗൗരവമേറിയ വിഷയം; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് പി രാജീവ്


ഷീബ വിജയൻ

കേരള മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐ.എ.എസിനെ നിയമിച്ചതിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം നേതാവും മുൻമന്ത്രിയുമായ പി. രാജീവ് രംഗത്ത്. സംസ്ഥാനത്ത് ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഒരാളെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയിൽ നിയമിച്ചത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ഇതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വവും രാഹുൽ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. ബംഗാളിൽ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയാക്കിയപ്പോൾ 'വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം' എന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇതേ നിലപാടാണോ കോൺഗ്രസിന് കേരളത്തിലുമുള്ളതെന്ന് അവർ പറയണം. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ ഇത്തരം നിയമനങ്ങൾക്ക് മുൻപ് ഒരു 'കൂളിങ് പീരിയഡ്' അത്യാവശ്യമാണെന്നും രാഹുലിന്റെ പഴയ പ്രസ്താവന നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നിയമനം ദുരൂഹമാണെന്നും പി. രാജീവ് കൊച്ചിയിൽ പറഞ്ഞു.

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed