വനിതകൾക്ക് 50 ലക്ഷം രൂപയുടെ 'സ്റ്റെം' സ്കോളർഷിപ്പുമായി ബ്രിട്ടീഷ് കൗൺസിൽ
ഷീബ വിജയൻ
ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന വനിതകൾക്കായി 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ബ്രിട്ടീഷ് കൗൺസിൽ. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നീ വിഷയങ്ങളിൽ നിലനിൽക്കുന്ന ലിംഗപരമായ വിടവ് നികത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2026-27 അധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 90 വനിതകൾക്ക് ഏകദേശം 50.9 ലക്ഷം രൂപ (40,000 ബ്രിട്ടീഷ് പൗണ്ട്) സ്കോളർഷിപ്പായി ലഭിക്കും. ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, യാത്ര, വിസ, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഈ തുകയിൽ ഉൾപ്പെടും.
യു.കെയിലെ 43 പ്രമുഖ സർവകലാശാലകളിലായി പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന, മികച്ച അക്കാദമിക് മികവുള്ള സ്ത്രീകൾക്കാണ് മുൻഗണന. താൽപ്പര്യമുള്ളവർക്ക് womeninstem.scholarships@britishcouncil.org എന്ന വിലാസത്തിൽ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.
sfggddff



