ബിജെപി മേയർ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു: ആർ. ശ്രീലേഖ
ഷീബ വിജയൻ
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായിട്ടാണ് താൻ മത്സരിച്ചതെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ വെളിപ്പെടുത്തി. ബിജെപി നേതൃത്വം മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് താൻ തെരഞ്ഞെടുപ്പ് ഗോദിലിറങ്ങിയത്. എന്നാൽ അവസാന നിമിഷം കേന്ദ്ര നേതൃത്വം ഇടപെട്ട് തീരുമാനം മാറ്റുകയായിരുന്നുവെന്നും അവർ പറഞ്ഞു. വി.വി. രാജേഷും ആശാനാഥും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതുകൊണ്ടാകാം ഇതെന്നും അവർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തി നേരത്തെയും ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തീരുന്നതിന് മുൻപേ അവർ വേദി വിട്ടത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
szddsdsd

