മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടില്ല; നിലപാടിൽ മലക്കം മറിഞ്ഞ് ശിവൻകുട്ടി
ഷീബ വിജയൻ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന തന്റെ മുൻ പ്രസ്താവന തിരുത്തി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. താൻ മത്സരിക്കില്ല എന്നല്ല പറഞ്ഞതെന്നും മറിച്ച് പാർട്ടി തീരുമാനിക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായതാണെന്ന് അദ്ദേഹം വ്യക്തമാക്കി. നേമത്ത് ബിജെപിയുടെ അക്കൗണ്ട് എൽഡിഎഫ് പൂട്ടിയതാണെന്നും അത് ഇനി തുറക്കാൻ കഴിയില്ലെന്നും പറഞ്ഞ ശിവൻകുട്ടി, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേമത്ത് ബിജെപിക്ക് വിജയസാധ്യതയുള്ളതിനാൽ ശിവൻകുട്ടിയെ തന്നെ വീണ്ടും ഇറക്കാൻ സിപിഎമ്മിൽ ആലോചനകൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നിലമാറ്റം.
assadsdads

