ഒറ്റപ്പാലത്ത് പി. സരിന് നറുക്കുവീണേക്കും
ഷീബ വിജയൻ
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പി. സരിൻ ഒറ്റപ്പാലം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വത്തിൽ ധാരണയായതായും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. മുൻപ് കോൺഗ്രസിലായിരുന്ന സരിൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഇവിടെ മത്സരിച്ചിരുന്നു. പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലി കോൺഗ്രസ് വിട്ട അദ്ദേഹം ഇടതുപക്ഷവുമായി സഹകരിക്കുകയായിരുന്നു.
qwadsdsadswa

