പാലായിൽ തീപാറും പോരാട്ടം; കാപ്പനും ജോസ് കെ. മാണിയും ഷോൺ ജോർജും നേർക്കുനേർ


ഷീബ വിജയൻ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലമായി പാലാ മാറുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പൻ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. താൻ പ്രചാരണം ആരംഭിച്ചതായും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും കാപ്പൻ വ്യക്തമാക്കി. അതേസമയം, ഇടതുമുന്നണിക്ക് വേണ്ടി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി തന്നെ പാലായിൽ ജനവിധി തേടുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജോസ് കെ. മാണിയുടെ വസതി സന്ദർശിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. ബിജെപി പാലായിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെയാണ് രംഗത്തിറക്കുന്നത്. പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന്റെ മകനായ ഷോണിന് മണ്ഡലത്തിലെ ചില പഞ്ചായത്തുകളിലുള്ള വ്യക്തിപരമായ സ്വാധീനം വോട്ടാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

article-image

asasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed