സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ വൻ സ്‌ഫോടനം; 40 മരണം


ഷീബ വിജയൻ

ബേൺ: സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ ക്രാൻസ്‌മൊണ്ടാന സ്‌കീ റിസോർട്ടിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ വൻ സ്‌ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റു. പുലർച്ചെ 1.30-ഓടെ റിസോർട്ടിലെ ബാറിലാണ് സ്ഫോടനമുണ്ടായത്. ആഘോഷങ്ങൾക്കായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയ സ്ഥലത്തായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. പടക്കം പൊട്ടിച്ചതാണോ സ്ഫോടനത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

article-image

sddfsdsf

You might also like

Most Viewed