ശിവഗിരി മഠത്തിന് കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി നൽകും: മുഖ്യമന്ത്രി സിദ്ധരാമയ്യ
ഷീബ വിജയൻ
കൊല്ലം: ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾക്കായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ശിവഗിരിയിൽ നടക്കുന്ന 93-ാമത് തീർത്ഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിന്റെ ആവശ്യപ്രകാരം മംഗളൂരുവിലോ ഉഡുപ്പിയിലോ ആകും ഭൂമി ലഭ്യമാക്കുക.
തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കർണാടകയിലെ 'ബുൾഡോസർ രാജ്' വിവാദത്തിനിടെയാണ് ഇരു മുഖ്യമന്ത്രിമാരും ഒരേ വേദിയിലെത്തിയത്. എന്നാൽ, മന്ത്രിസഭാ യോഗമുള്ളതിനാൽ സിദ്ധരാമയ്യയുടെ പ്രസംഗത്തിന് മുൻപ് പിണറായി വിജയൻ വേദി വിട്ടു. ഇന്ത്യയുടെ ബഹുസ്വരത തകർക്കപ്പെടുന്നുവെന്നും ഇത് സാംസ്കാരിക ഫാസിസമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പിണറായി വിജയൻ വിമർശിച്ചു. ശ്രീനാരായണ ഗുരുവിന്റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsdsdsdsw
