ബോംബ് റീൽസും പോർവിളിയും; കണ്ണൂരിൽ സൈബർ പോലീസ് കേസെടുത്തു
ഷീബ വിജയൻ
കണ്ണൂർ: ഇൻസ്റ്റഗ്രാമിൽ നാടൻ ബോംബ് പൊട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചതിനും അതിന് താഴെ കൊലവിളി നടത്തിയതിനും കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. 'റെഡ് ആർമി കണ്ണൂർ' എന്ന അക്കൗണ്ടിലാണ് വിവാദ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോയ്ക്ക് താഴെ രാഷ്ട്രീയ പ്രവർത്തകർ ചേരിതിരിഞ്ഞ് പോർവിളിയും ഭീഷണിയും നടത്തിയതോടെയാണ് പോലീസ് ഇടപെട്ടത്. സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
qswswaaqswe
