എസ്.ഐ.ആർ. പട്ടിക; 25 ലക്ഷം പേരുകൾ പുറത്താകും, സംശയങ്ങളും ചോദ്യങ്ങളുമായി പാർട്ടികൾ


ഷീബ വിജയ൯

തിരുവനന്തപുരം: എസ്.ഐ.ആർ. എന്യൂമറേഷനിൽ കണ്ടെത്താനാകാത്ത 25.01 ലക്ഷം പേരുടെ പട്ടികയിൽ സംശയവും ചോദ്യങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ. ഡിസംബർ ആറിന് ചേർന്ന യോഗത്തിൽ 20 ലക്ഷമായിരുന്നു ഈ സംഖ്യ. കൃത്യം ഒരാഴ്ചക്കിപ്പുറം ഡിസംബർ 15-ന് ആകെ യുള്ള 2.78 കോടി ഫോമുകളിൽ തിരികെയെത്തിയ 2.77 കോടിയും (99.96 ശതമാനം) ഡിജിറ്റൈസ് ചെയ്തപ്പോഴാണ് കാണാമറയത്തുള്ളവർ 25 ലക്ഷമായത്. ഇത് മൊത്തം വോട്ടർപട്ടികയുടെ എട്ട് ശതമാനം വരും. 2025 ഒക്ടോബറിൽ പട്ടികയിലുണ്ടായിരുന്നവർ എങ്ങനെ 'കാണാത്തവരായി' മാറുമെന്നതായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ.) വിളിച്ച രാഷ്ട്രീയപാർട്ടികളുടെ യോഗത്തിലുയർന്ന പ്രധാന ചോദ്യം. എന്യൂമറേഷന് അനുവദിച്ച സമയപരിധി നീട്ടിയതോടെ കണ്ടെത്താനാകാത്തവരുടെ എണ്ണം കുറയേണ്ടതിന് പകരം ആളണ്ണം കുതിച്ചുയർന്നത് എങ്ങനെ സംഭവിച്ചു എന്ന് ചോദ്യമുയർന്നു. ഈ കണക്കുകൾ കമീഷൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നതിന് തെളിവാണെന്നാണ് ആരോപണം. രേഖകൾ സമർപ്പിക്കാനായി ആർക്കൊക്കെ നോട്ടീസ് നൽകുമെന്ന് കരട് പട്ടികയിൽ പരാമർശിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

കമ്മീഷൻ്റെ കണക്കനുസരിച്ച് 25.01 ലക്ഷം പേരിൽ 6.44 ലക്ഷം പേർ മരിച്ചവരാണ്, 1.31 ലക്ഷം പേരുകൾ പട്ടികയിലെ ഇരട്ടിപ്പാണ്, കണ്ടെത്താനാകാത്തവർ 7.11 ലക്ഷം, 8.19 ലക്ഷം പേർ സ്ഥിരമായി താമസം മാറിയവരാണ്, ഫോം വാങ്ങാത്തവരോ തിരി ച്ചേൽപ്പിക്കുന്നില്ലെന്ന് അറിയിച്ചവരോ ആയി 1.93 ലക്ഷം പേരുണ്ട്. കണ്ടെത്താ നാകാത്തവരുടെ പട്ടിക ചൊവ്വാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബൂത്ത് തിരിച്ചുള്ള പട്ടിക ബി.എൽ.ഒമാർ ബി.എൽ.എമാർക്ക് നൽകിയിട്ടുണ്ടെന്നും സി.ഇ.ഒ. വ്യക്തമാക്കി. മരിച്ചവർ 6 ലക്ഷമെന്ന കണക്ക് ഏത് രേഖ പ്രകാരമാണെന്ന് കോൺഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആർ. നടപ്പാക്കിയതിൻ്റെ ഫലമാണ് കണ്ടെത്താനാകാത്തവരുടെ എണ്ണം കൂടിയതെന്ന് സി.പി.ഐ. പ്രതിനിധി സത്യൻ മൊകേരി ചൂണ്ടിക്കാട്ടി.

article-image

EDEDSEDSEDSW

You might also like

  • Straight Forward

Most Viewed