വീണ്ടും സർവകാല റെക്കോർഡിൽ സ്വർണവില; പവന് 98,800 രൂപ


ഷീബ വിജയ൯

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ എത്തി. ഇന്ന് പവന് 600 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില നിലവിൽ 98,800 രൂപയാണ്. വെള്ളിയാഴ്ച റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച നേരിയ ഇടിവുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജി.എസ്.ടി. 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.

വ്യാഴാഴ്ച രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യു.എസ്. ഡോളറിൻ്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതുമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. വിവാഹ വിപണിയെ സ്വർണവില റെക്കോഡുകൾ തകർക്കുന്നത് ആശങ്കയിലാക്കിയിട്ടുണ്ട്.

article-image

aaas

You might also like

  • Straight Forward

Most Viewed