ഇ.പി ജയരാജന്റെ ആത്മകഥ; കണ്ണൂർ സിപിഎമ്മിൽ അതൃപ്തി


ഷീബ വിജയൻ


കണ്ണൂർ: ഇ.പി.ജയരാജന്റെ ആത്മകഥയിൽ കണ്ണൂർ സിപിഎമ്മിൽ അതൃപ്തി. വൈദേകം വിഷയത്തിലൂടെ ഉന്നമിട്ടത് എം.വി ഗോവിന്ദനെയെന്ന് ആക്ഷേപം. ആരോപണം ഉന്നയിച്ച ഇ.പി ജയരാജനെ ഒഴിവാക്കിയെന്നും ആരോപണം. സംസ്ഥാന സമിതി യോഗത്തിലെ പരാമർശം പുസ്തകമായി പ്രസിദ്ധീകരിച്ചതിലും അതൃപ്തി. ഇന്നലെ വൈകീട്ടാണ് ഇതാണ് എന്റെ ജീവിതം എന്ന പേരിൽ ഇ.പിയുടെ ആത്മകഥ പുറത്തിറങ്ങിയത്. പുസ്തകം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ സിപിഎമ്മിൽ ഒരു വിഭാഗം അതൃപ്തി പരസ്യമാക്കുകയായിരുന്നു. ഇ.പി ജയരാജന്റെ മകന്റെ പേരിലുള്ള വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചില പരാമർശങ്ങളിലൂടെ പാർട്ടി തന്നെ ഒറ്റുകൊടുത്തെന്ന തരത്തിലുള്ള ആക്ഷേപമാണ് ഇ.പി ജയരാജന്റെ പുസ്തകത്തിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ചാണ് കണ്ണൂർ സിപിഎമ്മിനകത്ത് വലിയ അതൃപ്തി പരസ്യമായിരിക്കുന്നത്.

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമായും ആക്ഷേപം ഉന്നയിച്ചിരുന്നത് പി. ജയരാജനായിരുന്നു. വിഷയം വലിയ വിവാദമായതോടെ കൃത്യമായ വിശദീകരണം നൽകേണ്ടിയിരുന്ന പാർട്ടി തന്നെ കയ്യൊഴിഞ്ഞുവെന്നാണ് ഇ.പി തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. ഈ ആക്ഷേപം പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനെ ഉന്നമിട്ടുകൊണ്ടുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് സിപിഎമ്മിനകത്ത് വലിയ അസ്വസ്ഥകൾക്ക് തുടക്കമായത്.

article-image

ോേോ്ിേ്േോ

You might also like

  • Straight Forward

Most Viewed