ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബു അറസ്റ്റില്‍
തിരുവനന്തപുരം | സന്നിധാനത്തെ സ്വർണക്കൊള്ള കേസില്‍ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബു നിലവിൽ സസ്പെൻഷനിലാണ്. ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്‌ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കായി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ മുരാരി ബാബുവിനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
ോേോേോേോേ
