ഹെലികോപ്റ്റർ താഴ്ന്നു പോയിട്ടില്ല, ദൂരെ നിന്ന് മാധ്യമങ്ങൾക്ക് കണ്ടപ്പോൾ തോന്നിയതാണ്: വിചിത്രവിവാദവുമായി കെ യു ജനീഷ് കുമാർ എംഎൽഎ

ഷീബ വിജയൻ
പത്തനംതിട്ട | ശബരിമല സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ഹെലികോപ്റ്ററിന്‍റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു എന്ന വാർത്ത തെറ്റാണെന്ന് കോന്നി എം എൽ എ കെ യു ജനീഷ് കുമാർ. ദൂരേ നിന്ന് മാധ്യമങ്ങൾക്ക് കണ്ടപ്പോൾ തോന്നിയതാണ്. ഹെലികോപ്റ്ററിന്റെ വീല് താഴ്ന്നു പോയിട്ടില്ല. H മാർക്ക് ചെയ്ത സ്ഥലത്തല്ല ലാൻഡ് ചെയ്തത്. അല്പം മാറിപ്പോയതാണ്. പൈലറ്റ് ആവശ്യപ്പെട്ടിട്ടാണ് മധ്യഭാഗത്തേക്ക് നീക്കി ഇട്ടത്. NSG അടക്കം പരിശോധിച്ച സ്ഥലമാണ്. ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദ്ദേശിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് കോന്നിയിൽ ക്രമീകരണങ്ങൾ ചെയ്തത് എന്നും കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
േ്്േ്േ്േ