ദുൽഖർ സൽമാന്‍റെ ലാന്‍ഡ് റോവര്‍ ഡിഫൻഡർ വിട്ടുനൽകുമെന്ന് കസ്റ്റംസ്
ഷീബ വിജയൻ
കൊച്ചി I ദുൽഖർ സൽമാന്‍റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റംസ് വിട്ടുനൽകും. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം. ദുൽഖർ സമർപ്പിച്ച രേഖകളും കോടതി നടത്തിയ ചില നിരീക്ഷണങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് കസ്റ്റംസ് വാഹനം വിട്ടു നൽകാൻ തീരുമാനിച്ചത്. ബാങ്ക് ഗാരണ്ടിയിലാണ് വാഹനം വിട്ടുനൽകുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തേക്ക് വാഹനങ്ങൾ കൊണ്ടുപോവരുത്, ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനം ഹാജരാക്കണം എന്നിവയാണ് നിബന്ധനകൾ. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ വേണമെന്ന ദുൽഖറിന്‍റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിനോട് നിർദേശിച്ചിരുന്നു.
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ദുല്‍ഖറിന്‍റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്.
adsdasads
