ജപ്പാൻ അംബാസഡറായി ചുമതലയേറ്റ് കാസർകോടിന്‍റെ നഗ്മ മുഹമ്മദ്


ഷീബ വിജയൻ

കാസർകോട് I കാസർകോടിന്റെ അഭിമാനമായ നഗ്മ മുഹമ്മദ് മാലിക് ജപ്പാൻ ഇന്ത്യൻ അംബാസഡർ സ്ഥാനത്തേക്ക്. 2021 സെപ്റ്റംബർ മുതൽ പോളണ്ടിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു. ഈ പദവിയിൽനിന്നാണ് ജപ്പാനിലെ അംബാസഡറായി ഇവർ നിയമിതയാകുന്നത്. കാസർകോട് ഫോർട്ട് റോഡിലെ മുഹമ്മദ് ഹബീബുല്ലയുടെയും സുലു ബാനുവിന്റെയും മകളാല നഗ്മ മുഹമ്മദ് എഴുത്തുകാരി സാറ അബൂബക്കറിന്റെ സഹോദരപുത്രിയാണ്. ജനിച്ചതും വളർന്നതും ഡൽഹിയിലായിരുന്നു. പാരീസിൽ നയതന്ത്ര ജീവിതം ആരംഭിച്ച നഗ്മ അവിടെ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലും ജോലി ചെയ്തു. 1991ൽ ഇന്ത്യയിലെ ആദ്യ വനിത ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോൾ ആയി നിയമിതയായി. 1991ൽ വിദേശകാര്യ സർവിസിൽ ചേർന്നു. പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ പേഴ്സണൽ സ്റ്റാഫിൽ വെസ്റ്റ് യൂറോപ്പ് ഡിവിഷനിലും ജോലി ചെയ്തു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഫസ്റ്റ് സെക്രട്ടറിയും കൗൺസിലറുമായി. റഷ്യയുമായും സി.ഐ.എസ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും പ്രവർത്തിച്ചു. പിന്നാലെ ഡൽഹിയിലേക്ക് സ്ഥലം മാറ്റപ്പെട്ട നഗ്മ വിദേശകാര്യമന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവും യുറേഷ്യ ഡിവിഷനിൽ ഡയറക്ടറുമായിരുന്നു. 2010 മുതൽ 2012 വരെ തായ്‌ലാൻഡിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു. തുനീഷ്യയിലെ അംബാസഡർ (2012-15), ബ്രൂണൈ ദാറുസ്സലാമിലെ ഹൈകമീഷണർ (2015-18) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-2020 കാലഘട്ടത്തിൽ പോളിസി പ്ലാനിങ് ഡിവിഷന്റെ തലപ്പത്തെത്തി. കിഴക്കൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധത്തിന് മേൽനോട്ടം വഹിച്ച അഡീഷനൽ സെക്രട്ടറിയായും (ആഫ്രിക്ക) സേവനമനുഷ്ഠിച്ചു. 2021 സെപ്റ്റംബർ മുതൽ പോളണ്ടിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു. ഈ പദവിയിൽനിന്നാണ് ജപ്പാനിലെ അംബാസഡറായി ഇവർ നിയമിതയാകുന്നത്. തുനീഷ്യയിലെ അംബാസഡർ (2012-15), ബ്രൂണൈ ദാറുസ്സലാമിലെ ഹൈക്കമീഷണർ (2015-18) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-2020 കാലഘട്ടത്തിൽ പോളിസി പ്ലാനിങ് ഡിവിഷന്റെ തലപ്പത്തെത്തി. കിഴക്കൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധത്തിന് മേൽനോട്ടം വഹിച്ച അഡീഷനൽ സെക്രട്ടറിയായും (ആഫ്രിക്ക) സേവനമനുഷ്ഠിച്ചു.

article-image

ASASAS

You might also like

  • Straight Forward

Most Viewed