സ്വര്‍ണക്കൊള്ള: യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; മന്ത്രി വാസവന്‍റെ കോലം കത്തിച്ചു

ഷീബ വിജയൻ
തിരുവനന്തപുരം I ശബരിമല സ്വര്‍ണക്കൊള്ളയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവര്‍ത്തകരും തമ്മിൽ കൈയാങ്കളിയുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ച് ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കുനേരെ പ്രവര്‍ത്തകര്‍ കമ്പുകള്‍ വലിച്ചെറിഞ്ഞു. പ്രതിഷേധത്തിനിടെ ദേവസ്വം മന്ത്രി വിഎൻ വാസവന്‍റെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
SXADSAS