മൂന്നാർ ഡബിൾ ഡക്കർ ബസിന്‍റെ വരുമാനം ഒരു കോടിയിലേക്ക്


ഷീബ വിജയൻ 

മൂന്നാർ I മൂന്നാറിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസിന്‍റെ വരുമാനം ഒരു കോടിയിലേക്ക് അടുക്കുന്നു. 84.5 ലക്ഷം രൂപയുടെ വരുമാനമാണ് ഈ മാസം മൂന്ന് വരെ ഡബിൾ ഡക്കർ ബസ് സ്വരുക്കൂട്ടിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ വരുമാനം ഒരു കോടിയിലെത്തുമെന്നാണ് കരുതുന്നതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. 27,842 പേർ നിലവിൽ ബസിൽ യാത്ര ചെയ്തു കഴിഞ്ഞു. മുകളിൽ 400, താഴെ 200 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒൻപത്, ഉച്ചയ്ക്ക് 12.30, ഉച്ചകഴിഞ്ഞ് നാല് എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് ദിവസേനയുള്ളത്.

കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദസഞ്ചാരികൾക്കായി മൂന്നാർ ഡിപ്പോയിൽ നിന്നു ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചത്. മൂന്നാറിൽ നിന്നു കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിനു സമീപം വരെയാണ് ട്രിപ്. യാത്രയിൽ അഞ്ചിടങ്ങളിൽ ബസ് നിർത്തി സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്. ബസിന്‍റെ മുകൾനിലയിൽ 38 പേർക്കും താഴെ 12 പേർക്കും യാത്ര ചെയ്യാം.

article-image

SSWASASDSA

You might also like

  • Straight Forward

Most Viewed