കെ.എസ്.ആർ.ടി.സിക്കായി പരസ്യം പിടിക്കാം, ഒരു ലക്ഷം രൂപയുടെ പരസ്യത്തിന് 15 ശതമാനം അക്കൗണ്ടിലെത്തും: മന്ത്രി


ഷീബ വിജയൻ

തിരുവനന്തപുരം I കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാൻ അവസരം നൽകുന്ന പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരസ്യ കമ്പനികള്‍ കാരണം കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നതിനെ തുടർന്നാണ് തീരുമാനം. കോടികളുടെ നഷ്ടമാണ് പരസ്യ കമ്പനികള്‍ കാരണം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നതെന്നും 6 - 7 വര്‍ഷത്തിനിടെ 65 കോടി രൂപയെങ്കിലും നഷ്ടം സംഭവിച്ചിരിക്കാമെന്നും മന്ത്രി പറഞ്ഞു. കമ്പനികൾ ടെന്‍ഡര്‍ എടുത്ത ശേഷം കള്ളക്കേസ് ഉണ്ടാക്കി കോടതിയിൽ പോയി നടപടി പൂർത്തിയാക്കാതെ ആ പേരിൽ പൈസ അടിച്ചുമാറ്റുന്നു. ഇത് സ്ഥിരം ആയതോടെ ഇത്തരം ആളുകളെ കരിമ്പട്ടികയില്‍പ്പെടുത്താൻ ഹൈകോടതി നിർദേശം നൽകി. ഇതോടെ ഇവർ ടെന്‍ഡര്‍ വിളിച്ചാല്‍ സംഘം ചേര്‍ന്ന് വരാതിരിക്കുന്ന രീതിയായി. എന്നാൽ, ഇങ്ങനെയുള്ളവരെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്. പത്താനപുരത്തെ എം.എൽ.എയാണ് ഞാൻ. ബദൽ പദ്ധതി സർക്കാർ ഇവിടെ ഉടൻ അവതരിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയിൽ രജിസ്റ്റർ ചെയ്ത് എംപാനൽ പൂർത്തിയാക്കുന്നവർക്ക് പരസ്യം പിടിക്കാം. ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം നിങ്ങളുടെ അക്കൗണ്ടിലെത്തും. കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനും ഇനി കെ.എസ്.ആർ.ടി.സിയിൽ പരസ്യം പിടിച്ച് ജീവിക്കാനാകുമെന്നും ഇതൊരു തൊഴിൽദാന പദ്ധതിയാണെന്നും മന്ത്രി വ്യക്തമാക്കി.

article-image

Xsasassa

You might also like

  • Straight Forward

Most Viewed