നിർബന്ധിത മതപരിവർത്തമല്ല'; കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ ലവ് ജിഹാദല്ലെന്ന് കുറ്റപത്രം


ഷീബ വിജയൻ 

കൊച്ചി I കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ ആൺസുഹൃത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്നല്ലെന്ന് കുറ്റപത്രം. സുഹൃത്ത് റമീസ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കേസിൽ പെൺകുട്ടിയുടെ കുടുംബവും ബിജെപിയും എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് റമീസിനെയും മാതാപിതാക്കളെയും കുറിച്ച് പരാമാർശമുണ്ടായിരുന്നു. റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണ് ആത്മഹത്യചെയ്തത് എന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം പരാതി നൽകിയത്.

article-image

SDAADSSA

You might also like

  • Straight Forward

Most Viewed