കാത്തിരിപ്പിനൊടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു


ശാരിക

തിരുവനന്തപുരം l ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ശനിയാഴ്‌ച പകൽ ഒന്നിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നിർവഹിച്ചത്. പൂജാ ബമ്പർ ടിക്കറ്റിൻ്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഒന്നാം സമ്മാനം TH 577825 നമ്പർ ടിക്കറ്റിന്. 25 കോടിയുടെ ടിക്കറ്റ് വിറ്റത് തങ്കരാജൻ എന്ന ഏജന്റാണ്. പാലക്കാട് നിന്നും എടുത്ത് തിരുവനന്തപുരത്തെടുത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ ആണ് വിറ്റ ടിക്കറ്റ് വിറ്റിരിക്കുന്നത്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടിയ ടിക്കറ്റിൻ്റെ ഉടമ ആരെന്നാണ് ഇനി അറിയേണ്ടത്.

രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകൾ പൂർണമായി വില്‌പന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റിവച്ചിരുന്നു. 500 രൂപയുടെ 75 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്കെത്തിച്ചിരുന്നത്.

രണ്ടാം സമ്മാനം - 1 കോടി വീതം 20 പേർക്ക്

1. TK 459300
2. TD 786709
3. TC 736078
4. TL 214600
5. TC 760274
6. TL 669675
7. TG 176733
8. TG 307775
9. TD 779299
10. ΤΕ 714250
11. ΤΗ 464700
12. ΤΗ 784272
13. ΤΕ 714250
14. TB 221372
15. TL 160572
16. TL 701213
17. TL 600657
18. TG 801966
19. TG 733332
20. TJ 385619

300 രൂപയാണ് പൂജാ ബമ്പറിൻ്റെ വില. ഒന്നാം സമ്മാനം 12 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനം അഞ്ചുലക്ഷം വീതം 10 പേർക്കും (ഓരോ പരമ്പരയിലും രണ്ട് വീതം), നാലാം സമ്മാനം മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകൾക്കും അഞ്ചാം സമ്മാനം രണ്ടുലക്ഷം വിതം അഞ്ച് പരമ്പരകൾക്കും നൽകും. നവംബർ 22-നാണ് നറുക്കെടുപ്പ്.

article-image

dsgsg

You might also like

Most Viewed