അറബിക്കടലിൽ തീവ്ര ചുഴലിക്കാറ്റിന് സാധ്യത


ഷീബ വിജയൻ


തിരുവന്തപുരം I വടക്കു കിഴക്കൻ അറബിക്കടലിലെ ശക്തമായ ന്യൂന മർദ്ദം മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ റിപ്പോർട്ട്. നിലവിലെ ന്യൂന മർദ്ദം ശക്തി പ്രാപിച്ച് അടുത്ത മൂന്ന് മണിക്കുറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റിന് ശക്തി എന്ന പേരാണ് നൽകാൻ നിശ്ചയിച്ചിരിക്കുന്നത്. പേര് നിർദേശിച്ചത് ശ്രീലങ്കയാണ്.

അതേസമയം ഒഡിഷക്ക് മുകളിലെ അതി തീവ്ര ന്യൂനമർദ്ദത്തിന്‍റെ ശക്തി കുറഞ്ഞു. ഞായറാഴ്ച വരെ ഇന്ത്യൻ തീരത്ത് ഭീഷണിയില്ല. എന്നാൽ കേരള തീരത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

article-image

DSDSSDDSF

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed