ഫണ്ട് കിട്ടാൻ ഒപ്പിടുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു; എൽഡിഎഫ് കൺവീനറുടെ വിമർശനം തള്ളി വി. ശിവൻകുട്ടി
ഷീബ വിജയൻ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് സംബന്ധിച്ച് എൽഡിഎഫ് കൺവീനറുടെ പരാമർശം തള്ളി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) ഫണ്ട് ലഭിക്കണമെങ്കിൽ പദ്ധതിയിൽ ഒപ്പിടേണ്ടത് അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീയിൽ ഒപ്പിടുകയല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ദൗർബല്യം കൊണ്ടാണെന്ന എൽഡിഎഫ് കൺവീനറുടെ പരാമർശത്തോടായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. എൽഡിഎഫ് കൺവീനർ ദൗർബല്യമായി വിശേഷിപ്പിച്ചത് ഫണ്ട് ലഭിക്കുന്നതിനായി നേരിട്ട അനിവാര്യതയെയാണെന്നാണ് ശിവൻകുട്ടിയുടെ വിശദീകരണം. എസ്എസ്കെ ഫണ്ട് ലഭിക്കുന്നതിനുള്ള സാഹചര്യം പരിഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നും ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനത്തെക്കുറിച്ചുള്ള മുന്നണി നേതൃത്വത്തിന്റെ വിമർശനത്തോടെയാണ് വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നത്.
saddsdssads


