ഏറ്റുമാനൂരിൽ ക്ലിനിക്കിൽ നിന്ന് എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ
ശാരിക
കോട്ടയം: ഏറ്റുമാനൂരിലെ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പിടിയിലായി. ഏറ്റുമാനൂരിലെ 'ഡയൽ ഡോക്ടർ ഹോം ക്ലിനിക്കിൽ' നിന്നാണ് ഡോ. അരുൺ മുരളീധരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാളിൽ നിന്ന് 0.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. നിലവിൽ ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ുരുര


