ഏത് പൂട്ടും തുറക്കാൻ ഇസ്രായേൽ കരുത്ത്; ആറ് കോടിയുടെ സൈബർ ഫോറൻസിക് സോഫ്റ്റ്‌വെയറുമായി കേരള പൊലീസ്


ഷീബ വിജയൻ


തിരുവനന്തപുരം: ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനും കുറ്റാന്വേഷണം വേഗത്തിലാക്കുന്നതിനുമായി ഇസ്രായേൽ സൈബർ ഫോറൻസിക് ടൂളായ സെല്ലെബ്രൈറ്റിന്റെ നവീകരിച്ച പതിപ്പ് വാങ്ങാൻ കേരള പൊലീസ് ഒരുങ്ങുന്നു. ഏകദേശം ആറ് കോടി രൂപ ചെലവ് വരുന്ന ഈ ഉപകരണം അടുത്ത മാസം അവസാനത്തോടെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് (എഫ്എസ്എൽ) ലഭ്യമാകും.

പ്രതിവർഷം ഏകദേശം 8,000 ഡിജിറ്റൽ കേസുകൾ എഫ്എസ്എല്ലിൽ എത്തുന്നുണ്ടെങ്കിലും നിലവിലെ പാക്കേജിൽ വർഷത്തിൽ 40 ഉപകരണങ്ങൾ മാത്രമേ അൺലോക്ക് ചെയ്യാൻ സാധിക്കൂ. ഈ പരിമിതി മറികടക്കാനാണ് പുതിയ പതിപ്പ് വാങ്ങുന്നത്. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകൾ പരിധിയില്ലാതെ അൺലോക്ക് ചെയ്യാനും കോടതിയിൽ തെളിവായി ഹാജരാക്കാവുന്ന വിവരങ്ങൾ ശേഖരിക്കാനും ഇത് സഹായിക്കും. മൂന്ന് വർക്ക് സ്റ്റേഷനുകളിൽ ഒരേസമയം ഉപയോഗിക്കാവുന്ന സബ്‌സ്‌ക്രിപ്ഷനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടികൾക്ക് നിലവിലെ യുഡിഎഫ് സർക്കാരും പിന്തുണ നൽകി. ഇസ്രായേൽ ബന്ധത്തിൽ രാഷ്ട്രീയ വിവാദങ്ങൾ ഉയരാറുണ്ടെങ്കിലും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് പൊലീസ് വ്യക്തമാക്കി. ഇത് ചാര സോഫ്റ്റ്‌വെയർ അല്ലെന്നും പിടിച്ചെടുക്കുന്ന ഉപകരണങ്ങളുടെ നിയമപരമായ ഫോറൻസിക് പരിശോധനയ്ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

article-image

cdxcddsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed