വളർമതിക്ക് പിന്നാലെ ജയകൃഷ്ണനും മൊട്ടയടിച്ചു; എൽ.പി.എസ്.ടി സമരം ചൂടുപിടിക്കുന്നു
ഷീബ വിജയൻ
തിരുവനന്തപുരം: നിയമന നടപടികൾ വൈകുന്നതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി റാങ്ക് ജേതാക്കൾ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ വെള്ളിയാഴ്ച തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.
നേരത്തെ സമരസമിതി സെക്രട്ടറി വളർമതിയും സമാനമായ രീതിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്കൂളുകളിലെ എൽ.പി വിഭാഗത്തിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്നതാണ് ഉദ്യോഗാർത്ഥികൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. എൽ.പി.എസ്.ടി റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനങ്ങൾ സർക്കാർ അനാവശ്യമായി വൈകിപ്പിക്കുകയാണെന്ന് സമരസമിതി ആരോപിക്കുന്നു.
ccvcvbvvc


