ഉണ്ണിക്കൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് പോയത്: തന്‍റെ വീട്ടിലല്ല പൂജ നടന്നതെന്നും നടൻ ജയറാം

ഷീബ വിജയൻ
തിരുവനന്തപുരം I ഉണ്ണിക്കൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ പോയതെന്ന് ചലച്ചിത്ര നടന്‍ ജയറാം. പൂജ നടന്നത് തന്‍റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നത്. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ. തന്‍റെ അഭ്യര്‍ഥന പ്രകാരം ചില ഭാഗങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ എത്തിച്ച് തൊഴുത ശേഷം തിരികെ കൊണ്ടുപോയി. ശബരിമലയില്‍ വച്ചുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത്. താന്‍ പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ഭഗവാന്‍റെ നടയില്‍ സമര്‍പ്പിക്കുന്ന കട്ടിളയും പടിയും തൊടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍നിന്നു സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വർണപ്പാളികള്‍ ചെന്നൈയിലും ബംഗളൂരുവിലും പ്രദര്‍ശനത്തിന് വച്ചതിന്‍റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ശബരിമല നടയും കട്ടിളപ്പടിയുമെന്ന് പറഞ്ഞ് ചെന്നൈയില്‍ പ്രദര്‍ശനം നടത്തുകയും പ്രമുഖരെ ക്ഷണിക്കുകയും പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
;KLKL;: