ബിജെപി വിട്ട് പത്മജ വേണുഗോപാൽ; 'മീനിനെ കരയിൽ ഇട്ടതുപോലെ', ചേർന്നത് തെറ്റായിപ്പോയെന്ന് തുറന്നുപറച്ചിൽ
ഷീബ വിജയൻ
തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിൽനിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും അവർ പറഞ്ഞു. ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു അത്; മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ. തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വവുമായി കലഹിച്ചാണ് 2024 മാർച്ച് ഏഴിന് അവർ ബിജെപിയിൽ ചേർന്നത്. അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് ദേശീയ സമിതി അംഗമായ പത്മജ രാജിവെക്കുന്നതായി നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽനിന്നും പ്രധാന പരിപാടികളിൽനിന്നും അവർ വിട്ടുനിൽക്കുകയായിരുന്നു. പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കാത്തതാണ് അതൃപ്തിക്ക് കാരണമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിലും ഏതാനും ആഴ്ചകളായി പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർ പങ്കുവെച്ചിരുന്നില്ല.
aefsdfsdsads


