താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നു

ഷീബ വിജയൻ
ന്യൂഡൽഹി I അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തുന്നു. നേരത്തെ ഐക്യരാഷ്ട്രസഭയുടെ യാത്രാവിലക്ക് ഉണ്ടായിരുന്ന മുത്തഖിക്ക് യു.എൻ സുരക്ഷാ കൗൺസിൽ ഇതിനായി യാത്രാ ഇളവ് അനുവദിച്ചു. ഒക്ടോബർ 6 മുതൽ 16 വരെയുള്ള തീയതികൾക്കിടയിൽ മൂന്ന് ദിവസമാണ് ഇന്ത്യയിലെത്തുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, യുഎൻ അനുമതി വൈകിയതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു. 2021 ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണത്തിലേറിയ ശേഷം താലിബാൻ മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാവും ഇത്. താലിബാൻ ഭരണകൂടവുമായി ഇന്ത്യ കൂടുതൽ അടുക്കുന്നതിന്റെ സൂചന കൂടിയാണ് മുത്തഖിയുടെ സന്ദർശനം.
ASasSADSA