പി.ജെ. ജോസഫും മാണി സി. കാപ്പനും കാബിനറ്റ് റാങ്കിലേക്ക്


ഷീബ വിജയൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫിന് കാർഷിക വികസന സമിതി ചെയർമാൻ സ്ഥാനവും മാണി സി. കാപ്പൻ എംഎൽഎയ്ക്ക് നോർക്ക വൈസ് ചെയർമാൻ സ്ഥാനവും നൽകാൻ തീരുമാനമായി. ഇരുവർക്കും കാബിനറ്റ് റാങ്കോടെയുള്ള പദവികൾ നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

ബോർഡ്-കോർപറേഷൻ നിയമനങ്ങൾ വൈകുന്നതിനെതിരെ യുഡിഎഫിലെ ഘടകകക്ഷികൾക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഇത് മുന്നണിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ചർച്ചകൾ വേഗത്തിലാക്കി തീരുമാനത്തിലെത്തിയത്. ജോസഫ് വിഭാഗത്തിന്റെ നിരന്തര ആവശ്യത്തെത്തുടർന്നാണ് പി.ജെ. ജോസഫിന് പദവി നൽകുന്നത്. പദവി വൈകുന്നതിലുള്ള പാർട്ടിയിലെ അതൃപ്തി മന്ത്രി മോൻസ് ജോസഫ് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു.

മറ്റു ഘടകകക്ഷികൾക്ക് പരിഗണന നൽകിയപ്പോൾ തന്നെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാണി സി. കാപ്പനും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചിരുന്നു. നോർക്ക വൈസ് ചെയർമാൻ സ്ഥാനത്തിനൊപ്പം കാബിനറ്റ് റാങ്കും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed