പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

ഷീബ വിജയൻ
പാലക്കാട് I പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി മീര (29) ആണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി ചൊവ്വാഴ്ച യുവതി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാത്രി11 ഓടെ ഭര്‍ത്താവ് അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോയി. അനൂപ് വഴക്കുണ്ടാക്കുകയും മീരയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വഴക്കിനെത്തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് വന്നത്. പോലീസിൽ പരാതി നല്‍കാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ ഹേമാംബിക പോലീസ് വിളിച്ചാണ് യുവതി മരിച്ച കാര്യം അറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. എന്തു പ്രശ്‌നങ്ങളെയും ധൈര്യത്തോടെ നേരിട്ടിരുന്ന പെണ്‍കുട്ടിയാണ് മീരയെന്നും അവർ ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറയുന്നു.
ADSADSDAS