ഗുണ്ടകളായ ഉദ്യോഗസ്ഥരെ ഇരുവശത്തും നിർത്തി കേരളത്തിൻ്റെ മുഖ്യഗുണ്ട കേരളം ഭരിക്കാമെന്ന് കരുതിയാൽ ജനം അനുവദിക്കില്ല’: ഷാഫി പറമ്പിൽ


ഷീബ വിജയൻ

തിരുവന്തപുരം I ഗുണ്ടകളായ ഉദ്യോഗസ്ഥരെ ഇരുവശത്തും നിർത്തി കേരളത്തിൻ്റെ മുഖ്യഗുണ്ട കേരളം ഭരിക്കാമെന്ന് കരുതിയാൽ ജനം അനുവദിക്കില്ലെന്ന് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. ഗുണ്ടാ മൈത്രി പൊലീസായി കേരളത്തിലെ പൊലിസ് മാറിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

കൊല മൈത്രി പൊലീസാണിത്. ക്രിമിനലുകളുടെ മനോഭാവമാണ് പൊലിസിന്. ക്രിമിനലുകളുടെ അതേ മനോഭാവം തന്നെയാണ് ഭരിക്കുന്നവർക്കും. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. ഇവരുടെ ബഡാ ദോസ്ത് ആയി ആഭ്യന്തരമന്ത്രി മാറിയെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പൊലീസ് അക്രമങ്ങൾക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. പൊലീസ് ഗുണ്ടകളെ പിരിച്ചു വിടണം. ഇത് അവസാനത്തെ സമരമല്ല. വകുപ്പ് ഭരിക്കുന്നത് ഗുണ്ടകളാണ്. കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കൊടി സുനിമാർ. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ പിരിച്ചു വിടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. അവരെ തിരിച്ചെടുക്കാനുള്ള സമയം സർക്കാരിന് ജനം കൊടുക്കില്ലെന്നും ഷാഫി ചോദിച്ചു.

article-image

ADSDFSDFS

You might also like

Most Viewed