മദ്യക്കുപ്പികൾ ഇനി വലിച്ചെറിയേണ്ട, 20 രൂപ തിരികെ ലഭിക്കും; ബെവ്‌കോയുടെ പുതിയ പദ്ധതി ഇന്ന് മുതൽ

ഷീബ വിജയൻ
തിരുവന്തപുരം I മദ്യക്കുപ്പികൾ ഇനി വലിച്ചെറിയേണ്ട. 20 രൂപ തിരികെ ലഭിക്കുന്ന ബെവ്‌കോയുടെ പുതിയ പദ്ധതി ഇന്ന് മുതൽ. കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ബെവ്‌റേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഒരു പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മദ്യക്കുപ്പികൾ തിരികെ സ്വീകരിക്കുന്ന ഈ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന് ഒരു പുതിയ മാതൃക തീർക്കുന്നു. നിലവിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് ആരംഭിച്ചു.
ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഉപഭോക്താവിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നു എന്നതാണ്. ഈ തുക മദ്യത്തിന്റെ വിലയിൽ ഉൾപ്പെടുന്നതല്ല. ബെവ്‌കോ സ്റ്റിക്കർ വ്യക്തമായി കാണുന്ന രീതിയിൽ ഒഴിഞ്ഞ കുപ്പി തിരികെ നൽകുമ്പോൾ ഈ 20 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. ഈ ലളിതമായ നയം മദ്യക്കുപ്പികൾ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാനും അവയെ പുനരുപയോഗിക്കാനോ പുനഃചംക്രമണം ചെയ്യാനോ സഹായിക്കും.
SDSDSSD