ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിൽ മുന്‍ എംഎല്‍എ എം.സി ഖമറുദ്ദീന് ജാമ്യം


ഷീബ വിജയൻ 

കാസര്‍കോട് I ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കേസില്‍ മുന്‍ എംഎല്‍എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഖമറുദ്ദീന്‍ രണ്ടാം പ്രതിയായിരുന്നു. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് 210 കേസുകളാണ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എംസി ഖമറുദ്ദീനും, ടി കെ പൂക്കോയ തങ്ങള്‍ക്കെതിരെയും നിലവിലുള്ളത്. ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 700 ഓളം പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പിന്നീട് നിക്ഷേപ തുക തിരികെ നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് 268 പേരാണ് സംസ്ഥാനത്ത് പരാതി ഉന്നയിച്ചത്. ഇതില്‍ 168 കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

article-image

asdzasas

You might also like

Most Viewed