നബിദിന ഘോഷയാത്രക്കിടെ മദ്റസ ഉസ്താദുമാർക്ക് ഓണപ്പുടവ: വൈറലായി മലപ്പുറത്തെ കുടുംബം

ഷീബ വിജയൻ
മലപ്പുറം I നബിദിന ഘോഷയാത്രക്കിടെ മദ്റസ ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ച് കുടുംബം. മലപ്പുറം മേൽമുറി അധികാരത്തൊടിയിലാണ് സംഭവം. സുനിൽ കുമാറും കുടുംബവുമാണ് ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ചത്. എല്ലാ വർഷവും സുനിൽ കുമാറും കുടുംബവും നബിദിനത്തിന് മധുരം വിതരണം ചെയ്യാറുണ്ട്. ഇത്തവണ തിരുവോണവും നബിദിനവും ഒന്നിച്ചായതോടെ ഘോഷയാത്ര എത്തിയപ്പോൾ ഓണപ്പുടവയും നൽകുകയായിരുന്നു. ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
SXZXASX