എഴുപത്തൊന്നാമത് നെഹ്‌റു ട്രോഫി കിരീടം വീയപുരം ചുണ്ടന്


ശാരിക

ആലപ്പുഴ l എഴുപത്തൊന്നാമത് നെഹ്‌റു ട്രോഫി കിരീടം വീയപുരം ചുണ്ടന്. വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. കഴിഞ്ഞ തവണ മില്ലിസെക്കൻഡിൽ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത് പുന്നമട ബോട്ട് ക്ലബ്ബാണ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ പിബിസി മേൽപ്പാടം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിന്‍റെ നിരണം ചുണ്ടൻ നാലാമതുമെത്തി.

ഒന്നാം ട്രാക്കിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ പിബിസി മേൽപ്പാടം ചുണ്ടൻ മത്സരിച്ചത്. രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിന്‍റെ നിരണം ചുണ്ടനാണ് തുഴയെറിഞ്ഞത്. ഫൈനലിൽ മൂന്നാം ട്രാക്കിൽ പുന്നമട ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടനാണ് മത്സരിച്ചത്. 4:21.084 സമയം കുറിച്ചായിരുന്നു വീയപുരത്തിന്‍റെ വിജയം. നടുഭാഗം 4:21.782. മേൽപ്പാടം 4:21.933, നിരണം 4:22.035 എന്നിങ്ങനെയാണ് ഫൈനലിൽ കുറിച്ച സമയം. ആറാം ഹീറ്റ്‌സില്‍ മുന്നിലെത്തിക്കൊണ്ടായിരുന്നു വീയപുരത്തിന്‍റെ ഫൈനല്‍ പ്രവേശം.

മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയാണ് മേല്‍പ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. നാലാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്‌സില്‍ പായിപ്പാടന്‍ ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആദ്യ ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ നിലവിലെ ജേതാക്കളായ കാരിച്ചാല്‍ ഹീറ്റ്സിൽ ഒന്നാമതെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.

article-image

hfgh

You might also like

Most Viewed