രാഹുൽ ഡൽഹിയിലും പെൺകുട്ടികളെ ശല്യം ചെയ്തു; ആനി രാജ

ഷീബ വിജയൻ
തിരുവനന്തപുരം I രാഹുൽ മാങ്കൂട്ടത്തിൽ ഡൽഹിയിലും പെൺകുട്ടികളെ ശല്യം ചെയ്തുവെന്ന ആരോപണവുമായി സി.പി.ഐ നേതാവ് ആനി രാജ. ഡൽഹിയിൽ പഠിച്ചിരുന്ന കാലത്താണ് ഇത്തരത്തിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയത്. ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ സമാനമായ പരാതികളാണ് അന്നും ഉയർന്നത്. ആക്ടിവിസ്റ്റുകളായ പെൺകുട്ടികളെയാണ് ഇയാൾ സമീപിക്കാൻ ശ്രമിച്ചത്. അവരൊക്കെ രാഹുലിന് തക്കതായ മറുപടി കൊടുത്ത് മടക്കി അയച്ചുവെന്നും ആനിരാജ പറഞ്ഞു. രാഹുൽ നശിപ്പിച്ച ഭ്രൂണത്തിന്‍റെ അവകാശത്തെ കുറിച്ച് കോൺഗ്രസിന് എന്താണ് പറയാനുള്ളത്? രാഷ്ട്രീയ വിശ്വാസ്യതക്ക് മുന്നണിയെന്നോ, രാഷ്ട്രീയപാർട്ടികളെന്നോ ഭേദമില്ലെന്നും ആനി രാജ പറഞ്ഞു. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും ആനി രാജ പറഞ്ഞു.
SDSADSA