രാഹുലിന്‍റെ രാജി ആവശ്യപ്പെടാൻ സി.പി.എമ്മിനോ ബി.ജെ.പിക്കോ എന്താണ് ധാർമികത; ഷാഫി പറമ്പിൽ


ഷീബ വിജയൻ 

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി. കോടതി വിധിയോ എഫ്.ഐ.ആറോ പരാതിയോ നൽകുന്നതിന് മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. ആരോപണത്തിന് പിന്നാലെ രാഹുൽ രാജി സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം രാഹുലിന്‍റെ തീരുമാനം ശരിവെച്ചു. രാഹുലിന്‍റെ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ വരിനിന്ന് പ്രതികരിക്കണമെന്ന് നിർബന്ധമില്ല. രാഹുലിന്‍റെ വിഷയം ഉയർത്തി ഇടത് സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ മറക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഹുലിനെതിരായ ആരോപണം ഉയർത്തി കോൺഗ്രസിനെ നിർവീര്യമാക്കാൻ സാധിക്കില്ല. സർക്കാറിനെതിരെ യു.ഡി.എഫ് ശക്തമായ പോരാട്ടം നടത്തും. രാഹുലിന്‍റെ വിഷയത്തിൽ കെ.പി.സി.സി അധ്യക്ഷൻ അടക്കമുള്ളവർ പ്രതികരിച്ചിട്ടുണ്ട്. നേതാക്കൾ പറഞ്ഞതിൽ കൂടുതൽ താൻ വിശദീകരിക്കേണ്ടതില്ല. സി.പി.എം ചെയ്യുന്നത് പോലെ രാഹുലിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ നിന്നിട്ടില്ല. സി.പി.എമ്മുകാർക്കെതിരെ സമാന രീതിയിൽ ആരോപണം ഉയർന്നപ്പോൾ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാറില്ല. ബിഹാറിലേക്ക് മുങ്ങിയെന്ന തരത്തിൽ വാർത്ത കൊടുത്ത മാധ്യമപ്രവർത്തനത്തെ കുറിച്ച് ആത്മപരിശോധന നടത്തണമെന്നും ഷാഫി പറഞ്ഞു.

article-image

aasasasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed