കേരളത്തിൽ അമിത് ഷായുടെ സുരക്ഷക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെന്ന് സംശയം, ഡ്യൂട്ടിയിൽ നിന്ന് മാറ്റി കസ്റ്റഡിയിലെടുത്തു

ഷീബ വിജയൻ
കൊച്ചി I കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷക്കായി നിയോഗിച്ച കെ.എ.പി ബറ്റാലിയനിലെ ഉന്നതോദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. രാത്രി ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം മദ്യപിച്ചതായി സംശയമുയർന്നതിനെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. കേസെടുത്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ കേരളത്തിലെത്തിയത്.
ZVVDDDSDS