എ. ജയതിലക് സെക്രട്ടറിയേറ്റില്‍ ഹാജരാകാത്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സർക്കാർ

ശാരിക
തിരുവനന്തപുരം l ചീഫ് സെക്രട്ടറി എ. ജയതിലക് സെക്രട്ടറിയേറ്റില്‍ ഹാജരാകാത്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് വിവരാവകാശ ഓഫീസർ. ജയതിലക് ഹാജരാകാത്തതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ വിവരങ്ങളും നല്‍കാന്‍ കഴിയില്ല. ഇതെല്ലാം സ്വകാര്യ വിവരങ്ങളാണെന്നാണ് വാദം. അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന സമയത്തെ ഹാജര്‍ നില സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ മറുപടി.
എ.ജയതിലക് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സമയത്തെ ഹാജര്‍ നില എത്രയാണ്, അദ്ദേഹം മാസത്തില്‍ അഞ്ചു ദിവസം ജോലി ചെയ്യുകയും അഞ്ചുലക്ഷം രൂപ കൈപ്പറ്റുകയും ചെയ്യുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളൊക്കെ നേരത്തെ ഉയര്‍ന്നു വന്നിരുന്നു.
gxg